പുൽകുടിലിൽ കൽത്തൊട്ടിയിൽ
മറിയത്തിൻ പൊൻ മകനായി
പണ്ടൊരു നാൾ ദൈവസുതൻ
പിറന്നതിൻ ഓർമ്മ ദിനം (2)
പോരു മണ്ണിലെ ഇടയന്മാരെ
പാടു വിണ്ണിലെ മാലാഖകളെ (2)
പാരും അമ്പിളിയും
കിന്നരവും താളവുമായി (2)
പുൽകുടിലിൽ കൽത്തൊട്ടിയിൽ
മറിയത്തിൻ പൊൻ മകനായി
പണ്ടൊരു നാൾ ദൈവസുതൻ
പിറന്നതിൻ ഓർമ്മ ദിനം
മെൽഷ്യരും കാസ്പറും
ബെൽത്തസറും വാഴ്ത്തും
രക്ഷകരിൽ രക്ഷകനാം
മിശിഹാ പിറന്ന ദിനം (2)
Monologue:
നീചരിൽ നീചനായ ഹേരോദേസ് നടത്തിയ
ശിശു ഹത്യയെക്കാൾ ഭീകരങ്ങളായ നരവേട്ടകൾ
ഇവിടെ പ്രതിദിനം നടക്കുമ്പോൾ പ്രിയമുള്ളവരേ
നിങ്ങൾ ചെയ്യുന്നത് എന്തെന്ന് നിങ്ങൾ തന്നെ
അറിഞ്ഞിരുന്നെങ്കിൽ
പോരു മണ്ണിലെ ഇടയന്മാരെ
പാടു വിണ്ണിലെ മാലാഖകളെ (2)
പാരും അമ്പിളിയും
കിന്നരവും താളവുമായി (2)
പുൽകുടിലിൽ കൽത്തൊട്ടിയിൽ
മറിയത്തിൻ പൊൻ മകനായി
പണ്ടൊരു നാൾ ദൈവസുതൻ
പിറന്നതിൻ ഓർമ്മ ദിനം
ഭൂമിയിൽ ദൈവമക്കൾ
നേടും സമാധാനം
ഉന്നതിയിൽ അത്യുന്നതിയിൽ
ദൈവത്തിനു മഹത്വം (2)
Monologue:
ലോകത്തിലെ സകല വേദനകളും ക്ഷമയോടെ
സഹിച്ച രക്ഷകനായ മിശിഹായുടെ ജന്മ
സുദിനത്തിൽ സ്നേഹമുള്ളവരെ, നമുക്ക്
നമ്മുടെ അയൽക്കാരേയും അവശരേയും
അങ്ങനെ നമ്മെത്തനേയും സ്നേഹിക്കാം
സ്നേഹമാണ് ദൈവം
പോരു മണ്ണിലെ ഇടയന്മാരെ
പാടു വിണ്ണിലെ മാലാഖകളെ (2)
പാരും അമ്പിളിയും
കിന്നരവും താളവുമായി (2)
പുൽകുടിലിൽ കൽത്തൊട്ടിയിൽ
മറിയത്തിൻ പൊൻ മകനായി
പണ്ടൊരു നാൾ ദൈവസുതൻ
പിറന്നതിൻ ഓർമ്മ ദിനം