നാരി ശിരോമണി യൂദകുമാരി
മേരിയമ്മ കന്നി മേരിയമ്മ

തൻ്റെ ഓമന ബാല
കോമള രൂപൻ ജാതനായി (2)

മന്നവ മന്നവ നുന്നത നന്ദന
ഇമ്മാനുവേൽ പരൻ ഇമ്മാനുവേൽ

ഒരു ഗോകുല ശാലയിൽ
ആകുല ശീലനായി മേവിടുന്നു (2)

അത്തലകറ്റി സുവത്തെ വരുത്തും
പാദത്തിങ്കൽ പൊന്നു പാദത്തിങ്കൽ

അവർ പൊന്നു മൂരുകുന്തിരിക്കം
കാഴ്ചവെച്ചു (2)

നാരി ശിരോമണി …​